Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : External Affairs Minister

പ്രവാസികളെ തിരിച്ചെത്തിക്കാൻ സജ്ജമെന്ന് വിദേശകാര്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സാ​ധ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി വി​ദേ​ശ​കാ​ര്യമ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ട​യി​ൽ കേ​ന്ദ്ര​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ദ്യം രാ​ജ്യ​സ​ഭ​യി​ൽ ജ​യ​ശ​ങ്ക​ർ പ്ര​സ്താ​വ​ന ന​ട​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ള്ളം ചേ​ർ​ത്തു എ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം വാ​ക്കൗ​ട്ട് ന​ട​ത്തി. എ​ന്നാ​ൽ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

ഞാ​യ​റാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 67,000 ഇ​ന്ത്യ​ക്കാ​ർ പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സം 150 ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ൾ പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ സ​ർ​വീ​സ് ന​ട​ത്തി. മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്കും ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി മ​ട​ങ്ങേ​ണ്ട​വ​ർ​ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഊ​ർ​ജ​സു​ര​ക്ഷ​യും വ്യാ​പാ​ര​ബ​ന്ധ​വും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി​രി​ക്കും പ​ര​മ​പ്രാ​ധാ​ന്യ​മെ​ന്നും ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

സം​ഘ​ർ​ഷം നേ​രി​ടു​ന്ന മി​ഡി​ൽ ഈ​സ്റ്റി​ലെ രാ​ജ്യ​ത​ല​വ​ന്മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ച​താ​യും അ​ദ്ദേ​ഹം സ​ഭ​യെ അ​റി​യി​ച്ചു. ഇ​റേ​നി​യ​ന്‍ നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​റേ​നി​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഫെ​ബ്രു​വ​രി 28നും ​മാ​ർ​ച്ച് അ​ഞ്ചി​നും താ​ൻ സം​സാ​രി​ച്ച​താ​യും ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ സ​മാ​ധാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു. ച​ർ​ച്ച​യി​ലൂ​ടെ​യും ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​നും സം​യ​മ​നം പാ​ലി​ക്കാ​നും സ​മാ​ധാ​ന​പ​ര​മാ​യ ജ​ന​ജീ​വി​തം ഉ​റ​പ്പാ​ക്കാ​നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

ഇ​തോ​ടൊ​പ്പം ഫെ​ബ്രു​വ​രി 28ന് ​ഇ​റാ​ന്‍റെ മൂ​ന്ന് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ കൊ​ച്ചി തീ​ര​ത്ത് അ​ടു​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടി​യ​താ​യും ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മാ​ർ​ച്ച് ഒ​ന്നി​ന് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യ​താ​യും ജ​യ​ശ​ങ്ക​ർ സ​ഭ​യെ അ​റി​യി​ച്ചു. മാ​ർ​ച്ച് നാ​ലി​ന് ഇ​റാ​ന്‍റെ ക​പ്പ​ലാ​യ ‘ഐ​ആ​ർ​ഐ​എ​സ് ല​വാ​ൻ’ ഇ​ന്ത്യ​ൻ തീ​ര​ത്ത് അ​ടു​ത്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Latest News

Corehub Up